1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ സങ്കുചിത ദേശീയത ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി; തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. സങ്കുചിത ദേശീയതയും ഒറ്റപ്പെടലും ഉപേക്ഷിക്കാന്‍ യുഎസ് തയാറാവണമെന്നു . 

യുഎസ് പര്യടനത്തിനു സമാപനം കുറിച്ച് കോണ്‍ഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിലാണു മക്രോണ്‍ ആഹ്വാനം ചെയ്തത്.

ആഗോള ലോകക്രമത്തില്‍നിന്നു മാറിനിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രലോഭനം ഉണ്ടായേക്കാം. എന്നാല്‍ ഇതു പ്രയോജനം ചെയ്യില്ല. ബഹുസ്വരത യുഎസിന്റെ കണ്ടുപിടിത്തമാണ്. ഇതു നിലനിര്‍ത്താനും നവമായി ആവിഷ്‌കരിക്കാനും യുഎസ് തന്നെ മുന്നോട്ടുവരണമെന്നു മക്രോണ്‍ പറഞ്ഞു.

സ്വാതന്ത്ര്യം, സഹിഷ്ണുത, തുല്യഅവകാശം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ യുഎസ് ഫ്രാ ന്‍സ് ബന്ധം തകര്‍ക്കാനാവാത്തതാണെന്നും മക്രോണ്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണു മക്രോണിനെ എതിരേറ്റത്. ചൊവ്വാഴ്ച ട്രംപുമായി മക്രോണ്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ ആണവ പ്രശ്‌നവും സിറിയന്‍ പ്രശ്‌നവും ചര്‍ച്ചാ വിഷയമായതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.