1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: ലണ്ടനിലെ മാഡം തുസാഡ്‌സ് മെഴുകു പ്രതിമകളില്‍ ഇനി നരേന്ദ്ര മോഡിയും. മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി മോഡിയുടെ പൂര്‍ണ്ണകായ മെഴുകു പ്രതിമ ഒരുങ്ങിക്കഴിഞ്ഞു. ക്രീം നിറത്തിലുള്ള കുര്‍ത്ത, കറുപ്പു നിറത്തിലുള്ള ഷൂ, ഡാര്‍ക്ക് ഓഫ് വൈറ്റ് നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും അണിഞ്ഞ മോഡിയുടെ പ്രതിമായാണു മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

സിങ്കപ്പൂര്‍, ഹോങ്കോങ്, ബാങ്കോക്ക്, എന്നിവിടങ്ങില്‍ പ്രതിമ പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയിലും പ്രതിമയുടെ പ്രദര്‍ശനം ഉണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറുണ്‍, ദക്ഷിണാഫ്രിക്കന്‍ വിപ്ലവ നായകന്‍ നെല്‍സണ്‍ മണ്ഡേല എന്നിവര്‍ക്കൊപ്പമായിരിക്കും മ്യൂസിയത്തില്‍ മോഡിയുടെ സ്ഥാനം.

നേരത്തെ മോഡിക്കു വേണ്ടി പ്രതിമ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. പ്രതിമയെ കൗതുകത്തോടെ പരിശോധിച്ച പ്രധാനമന്ത്രി തുസാദ്‌സിലെ ശില്പികളെ ബ്രഹ്മാവിനോട് ഉപമിക്കുകയും ചെയ്തു. തുസാര്‍സിലെ കലാകാരന്മാര്‍ നാലു മാസം കൊണ്ടാണ് മോഡിയെ മെഴുകില്‍ പണിതീര്‍ത്തത്. 232,000 യുഎസ് ഡോളറാണ് പ്രതിമയുടെ നിര്‍മ്മാണ ചെലവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.