1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2019

സ്വന്തം ലേഖകന്‍: ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് നടന്‍ മാധവന്‍ കുടുംബത്തിനൊപ്പമുള്ള ചിത്രം ഇന്റസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പരമ്പരാഗതവസ്ത്രത്തില്‍ അച്ഛനും മകനുമൊപ്പം പൂജ ചെയ്യുന്നതിന്റെ ചിത്രമാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. മാധവന്റെ അച്ഛന്റെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന വിഗ്രഹത്തിന് സമീപം ഒരു കുരിശുമുണ്ടായിരുന്നു.

ചിത്രം സൂം ചെയ്ത് പലരും ഇതിനെ ട്രോളിയിരുന്നു. ഒരാള്‍ ഈ രീതിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ക്രിസ്ത്യന്‍ പള്ളികളില്‍ എവിടെയെങ്കിലും ഹിന്ദു ദൈവത്തിന്റെ വിഗ്രഹം കണ്ടിട്ടുണ്ടോ? നിങ്ങള്‍ കാണിക്കുന്നത് നാടകമാണ്. നിങ്ങളോടുള്ള എല്ലാ ആദരവും നഷ്ടമായി എന്നായിരുന്നു ഒരു വ്യക്തി ട്വീറ്റ് ചെയ്തത്.

വര്‍ഗീയത നിറഞ്ഞ ട്വീറ്റിന് മാന്യമായ ഭാഷയില്‍ രൂക്ഷമായി തന്നെ മാധവന്‍ മറുപടി നല്‍കി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: നിങ്ങളെപ്പോലെയുള്ളവരുടെ ബഹുമാനം നഷ്ടമായതിനെക്കുറിച്ച് എനിക്ക് വിഷമമില്ല. നിങ്ങളുടെ ഈ രോഗത്തില്‍ നിന്നും ഉടന്‍ മുക്തിനേടുമെന്ന് വിശ്വസിക്കുന്നു. കുരിശിന്റെയടുത്ത് തന്നെ സുവര്‍ണക്ഷേത്രത്തിന്റെ ചിത്രവുമുണ്ടായിരുന്നു. അത് നിങ്ങള്‍ കണ്ടില്ലേ? കണ്ടിരുന്നെങ്കില്‍ ഞാന്‍ സിഖ് മതത്തിലേക്ക് മാറിയോയെന്ന് നിങ്ങള്‍ ചോദിക്കുമായിരുന്നു.

ലോകത്തിലുള്ള നാനാതരം മതസ്ഥാപനങ്ങളില്‍ നിന്നും ആശിര്‍വാദം ഞാന്‍ വാങ്ങാറുണ്ട്. ചിലര്‍ എനിക്ക് അവിടുത്തെ മതചിഹ്നങ്ങള്‍ സമ്മാനിക്കാറുണ്ട്, ചിലത് ഞാന്‍ തന്നെ വാങ്ങിയതുമാണ്. എന്റെ വീട്ടില്‍ എല്ലാത്തരം പ്രാര്‍ഥനയ്ക്കും വിശ്വാസത്തിനും സ്ഥാനമുണ്ട്. അവയെല്ലാം ഒന്നിക്കുന്ന വീട്ടിലെ ആ പൊതു ഇടത്തിലാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.

എന്റെ ചെറുപ്പകാലം മുതല്‍ ഓരോ മതത്തെയും ബഹുമാനിക്കണമെന്നും അവരുടേതായ വിശ്വാസങ്ങളെ മാനിക്കണമെന്നുമാണ് പഠിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് ഇന്നുവരെ പാലിച്ചുപോകുന്നത്. ഓരോ മതത്തേയും അതിന്റേതായ രീതിയില്‍ തന്നെയാണ് ഞാന്‍ ബഹുമാനിക്കുന്നത്. എന്റെ മകനും ഈ രീതിയാണ് പിന്തുടരുന്നതെന്നും മാധവന്‍ മറുപടി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.