1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2019

സ്വന്തം ലേഖകൻ: കർഷകപ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കർഷകർ. ഈ സാഹചര്യത്തിലാണ് എതിർചേരിയിലായിട്ടും ശരദ് പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

മഹാരാഷ്ട്രയിൽ തെറ്റിപ്പിരിഞ്ഞ ശിവസേന എൻസിപിയും കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നതിനിടെ പാർലമെന്‍റിൽ മോദി പവാറിനെ പ്രശംസിച്ചിരുന്നു. കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയിൽ അച്ചടക്കം പാലിച്ചതിന് എൻസിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. എങ്ങോട്ടാണ് സർക്കാർ രൂപീകരണം നീങ്ങുന്നതെന്നതിൽ രാഷ്ട്രീയവൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു ഈ പ്രശംസ.

“കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതിനാൽ, താങ്കൾ ഇടപെടേണ്ടത് അത്യാവശ്യമാണ്. കർഷകർക്കായി അടിയന്തരമായി ദുരിതാശ്വാസ നടപടികൾ തുടങ്ങണം,” മോദിക്ക് എഴുതിയ കത്തിൽ ശരദ് പവാർ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള കിങ് മേക്കറായി എൻസിപി ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നേരത്തേ ബിജെപിയുമായി പ്രഖ്യാപിച്ച സഖ്യത്തിൽ നിന്നാകട്ടെ ശിവസേന പിൻമാറുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.