1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ മദ്രസകളുടെ അംഗീകാരം റദ്ദാക്കി.
മദ്രസകളെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്താനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണിത്.

സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പാഠ്യപദ്ധതി പിന്തുടരുന്നില്ല. അതിനാല്‍ അവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി കണക്കാക്കാന്‍ കഴിയില്ല. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ വിദ്യാര്‍ഥികളായും പരിഗണിക്കില്ലെന്ന് മഹാരാഷ്ട്ര സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ദിലീപ് കാംമ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അംഗീകാരം റദ്ദാക്കുന്നതു വഴി മദ്രസകള്‍ക്ക് ലഭിച്ചിരുന്ന ധനസഹായം ഇല്ലാതാകും. മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്റ് തുടരണമെങ്കില്‍ ആധുനിക വിഷയങ്ങള്‍ കൂടി അഭ്യസിപ്പിക്കണമെന്ന് ഫട്‌നാവിസ് ഗവണ്‍മെന്റ് ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഈ തീരുമാനം മദ്രസകള്‍ നടപ്പാക്കുന്നതിന് മുമ്പാണ് മദ്രസാ വിദ്യാര്‍ഥികളെ പൊതുസ്‌കൂള്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ശുപാര്‍ശയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.