1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2019

സ്വന്തം ലേഖകന്‍: സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ഫോട്ടോ പങ്കുവെച്ച് മലൈക, കളിയാക്കിയും കൈയ്യടിച്ചും സമൂഹ മാധ്യമങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും സ്റ്റീരിയോടൈപ്പുകളെ ഗൗനിക്കാത്ത മലൈകയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മാലദ്വീപിലെ വെക്കേഷന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലൈക പങ്കുവച്ചിരുന്നു.

അതിലൊന്നില്‍ ഷോര്‍ട്ട് പാന്റ്‌സും അതിനു ചേരുന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് താരം ധരിച്ചത്. ചിത്രത്തില്‍ പലരും ശ്രദ്ധിച്ചതാകട്ടെ മലൈകയുടെ സ്‌ട്രെച്ച് മാര്‍ക്കും. സെല്‍ഫി പോലും എഡിറ്റ് ചെയ്ത പങ്കുവെക്കുന്ന താരങ്ങളുള്ള ഇക്കാലത്ത് മലൈകയുടെ തന്റേടത്തെ പുകഴ്ത്തിയവരും ഒപ്പം സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രത്തിനു പോസ് ചെയ്തതിനെ കളിയാക്കിയവരും ഉണ്ട്.

ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ പകര്‍ത്താന്‍ കാണിച്ച ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നും മലൈക ഒരു കുഞ്ഞിന് ജന്മം നല്‍കിയിട്ടുള്ള നാല്‍പ്പത്തിയഞ്ചുകാരിയാണ് ഇപ്പോള്‍ അവരുടെ സ്‌ട്രെച്ച് മാര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും സ്‌ട്രെച്ച് മാര്‍ക്ക് സ്വാഭാവികമാണ് അതില്‍ നാണിക്കാന്‍ എന്താണുള്ളതെന്നും പോകുന്നു കമന്റുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.