1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2016

സ്വന്തം ലേഖകന്‍: പാകിസ്താന്റെ പ്രധാനമന്ത്രിയാകണം, തന്റെ സ്വപ്നം വെളിപ്പെടുത്തി മലാല യൂസുഫ് സായി. ലോകത്തുടനീളമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിലൂടെ ലോക പ്രശസ്തയായ 19 കാരി യുഎഇയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു തന്റെ മോഹം വ്യക്തമാക്കിയത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാനജേത്രിയായ മലാലയുടെ ഏറ്റവും വലിയ മോഹം ഒരിക്കല്‍ പ്രധാനമന്ത്രിയായി പാകിസ്താന്‍ ഭരിക്കുക എന്നതാണ്. മാതൃരാജ്യത്തിനായി നാട്ടിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെ സഹായവും പ്രതിഭയും ഉപയോഗപ്പെടുത്തുകയാണ് മലാലയുടെ ലക്ഷ്യം.

വനിതാ നേതാവായ ബേനസീര്‍ ഭൂട്ടോ രണ്ടു തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വനിതാ അത്‌ലറ്റുകള്‍, വനിതാ ബഹിരാകാശ പര്യവേഷകര്‍, കലാകാരികള്‍, വനിതാ വ്യവസായികള്‍. സ്ത്രീകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നിരിക്കെ സ്വന്തം പ്രതിഭ താനും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു ഡോക്ടര്‍ ആകുക എന്ന സ്വപ്നം പാകിസ്താന്‍ പ്രധാനമന്ത്രിയാകുക എന്നതാക്കി മാറ്റിയെന്ന് മലാല പറഞ്ഞു. 1988 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ബേനസീര്‍ ഭൂട്ടോയാണ് പാകിസ്താനില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാവ്. രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന അവര്‍ 1996 ലായിരുന്നു അധികാരമൊഴിഞ്ഞത്.

മലാലയെപോലെ തന്നെ പല തവണ വധശ്രമങ്ങളില്‍ രക്ഷപ്പെട്ട ഇവര്‍ 2007 ല്‍ കൊല്ലപ്പെടുകയായിരുന്നു. സമാന രീതിയില്‍ 2012 ല്‍ താലിബാന്‍ വധിക്കാന്‍ ശ്രമിച്ചതാണ് മലാലാ യൂസുഫ്‌സായിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ലോകത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായി മലാല മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.