1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2017

സ്വന്തം ലേഖകന്‍: മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്, പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസുടുക്കാന്‍ വനിതാ കമ്മീഷന്‍. ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കസമൂഹ മാധ്യമങ്ങളിള്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ മ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മതമൗലിക വാദികള്‍ രംഗത്ത് വരുകയായിരുന്നു. ഫ്‌ലാഷ് മോബിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ശിരോവസ്ത്രം ധരിച്ച് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിന്റെ പേരില്‍ കനത്ത ആക്രമണമാണ് മതമൗലിക വാദികള്‍ നടത്തിയത്.

സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും വരെ മതമൗലിക വാദികള്‍ വാദിച്ചു. മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയിഡ്ഡ് ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ചുവടുവച്ചത്. പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണം അതിരു കടന്നപ്പോള്‍ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.