1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2018

സ്വന്തം ലേഖകന്‍: മലപ്പുറം സിനിമാ തിയറ്ററിലെ പെണ്‍കുട്ടിയെ പീഡീപ്പിച്ച പ്രതിയ്ക്ക് ഗള്‍ഫില്‍ ജ്വല്ലറി; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ. അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ ഉള്ളയാളാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ ഇയാള്‍ക്ക് വെള്ളി ആഭരണങ്ങളുടെ ജ്വല്ലറിയാണുള്ളത്. ദുബായ് ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. അറസ്റ്റിലായ മൊയ്തീന്‍കുട്ടി ഏറെക്കാലമായി കുടുംബത്തോടൊപ്പം അബുദാബിയില്‍ ആയിരുന്നു. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്.

ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീന്‍കുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇലക്ട്രോണിക് കടയും വാടകയ്ക്ക് നല്‍കുന്ന കടമുറികളുമാണ് ഏറെയും. തിയറ്ററിലേക്കു കുട്ടിയെ എത്തിച്ച അമ്മയും അറസ്റ്റിലായിട്ടുണ്ട്. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.