1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളി കായിക താരങ്ങള്‍ സുരക്ഷിതര്‍, മൂന്നു സംഘങ്ങളായി നാട്ടിലെത്തിക്കും. സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ കായിക താരങ്ങള്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

148 ഇന്ത്യന്‍ വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള 186 അംഗ സംഘം ജൂലൈ 11നാണ് ലോക സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി തുര്‍ക്കിയിലെ ട്രാബ്‌സണിലെത്തിയത്. ജൂലൈ 18നാണ് സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പ് സമാപിക്കുക. ഇതിനിടെയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറി ശ്രമം നടന്നത്.

ട്രാബ്‌സണിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്ന വിവരം കായിക സംഘം വാട്ട്‌സ്ആപ്പിലൂടെ ഇന്ത്യന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 700 കിലോമീറ്ററും സംഘര്‍ഷ ബാധിത പ്രദേശത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ട്രാബ്‌സണ്‍.

തുര്‍ക്കിയിലുള്ള മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ കായിക താരങ്ങളെ മൂന്നു സംഘങ്ങളായി നാട്ടിലെത്തിക്കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. രണ്ടു സംഘങ്ങള്‍ 18 നും ഒരു സംഘം 19 നും ഇന്ത്യയിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.