1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ബോട്ട് യാത്രയ്ക്കിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മുങ്ങിമരിച്ചു. ഹൂസ്റ്റണില്‍ ബോട്ട് യാത്രക്കിടയില്‍ കടലില്‍ കാണാതായ കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രിയിലാണ് ജിനുവിനെ കാണാതായത്. മലയാളികളായ മറ്റു മൂന്നു കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.

ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കാരം നാട്ടില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.