TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹംകണ്ടെത്തി. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരിറ്റ താഴ്വരയിലെ അപകട സ്ഥലത്ത് നിന്ന് 11 കിലോ മീറ്റര്‍ തെക്ക് മാറി വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെണ്ടോസിനോ കൗണ്ടി പൊലീസ് തോമസ് അല്‍മാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെ കണ്ടെത്താന്‍ കാലിഫോര്‍ണിയ അധികൃതര്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്‌നവല്ലിയുടെയും മകളാണ് സൗമ്യ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കാണാതായത്. സൗത്ത് കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടംബവും ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു ഇവരുടെ കാര്‍ അപ്രത്യക്ഷമായത്.

ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍വെച്ച് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയെന്നാണ് ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചത്. ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സനോയിഡിലെ ബന്ധുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പട്രോളില്‍ നിന്ന് അപകടവിവരം അറിഞ്ഞത്.

എറണാകുളം പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ സൂറത്തില്‍ സ്ഥിരതാമസമാക്കിയ സുബ്രഹ്മണ്യന്റെ മകനാണ് സന്ദീപ്. ലോസ് ആഞ്ചലസിനടുത്ത് സാന്റാ ക്ലരിറ്റയില്‍ യൂനിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായാണ് സന്ദീപ് ജോലി ചെയ്തിരുന്നത്. സൂറത്തില്‍ നിന്ന് സന്ദീപ് 15 വര്‍ഷം മുമ്പാണ് യു.എസിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ഇന്ത്യ, നേപ്പാള്‍, ചൈന ഹിമാലയന്‍ സാമ്പത്തിക ഇടനാഴിയുമായി ചൈന
ഇന്ത്യ, നേപ്പാള്‍, ചൈന ഹിമാലയന്‍ സാമ്പത്തിക ഇടനാഴിയുമായി ചൈന
സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി
കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
‘ദിവസവും 2 കിലോ വരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്,’ ലണ്ടനില്‍ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി
‘ദിവസവും 2 കിലോ വരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്,’ ലണ്ടനില്‍ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്
നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്
More Stories..