1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: നാട്ടില്‍ അയല്‍ക്കാരായ മലയാളി കൂട്ടുകാര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍ സമ്മാനം. പിന്റോ പോള്‍ തൊമ്മാന, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നീ ബാല്യകാല സുഹൃത്തുക്കളെയാണ് ഒപ്പം കോടിശ്വരന്മാരായത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് എയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു നറുക്കെടുപ്പ്.

12 വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ പിന്റോ ഷാര്‍ജയില്‍ കാര്‍ വര്‍ക് ഷോപ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഭാഗ്യം സമ്മാനിച്ച 268 സീരീസിലെ 2465ാം നമ്പര്‍ ടിക്കറ്റ് പിന്റോയാണ് എടുത്തത്. ഇതിനായി പിന്റോയും ഫ്രാന്‍സിസും 500 ദിര്‍ഹം വീതമിട്ടു. രാവിലെ ഡ്യൂട്ടിഫ്രീയില്‍ നിന്നു വിളിയെത്തിയപ്പോള്‍ ആരോ പറ്റിക്കുകയാണെന്നാണു കരുതിയതെന്നു പിന്റോ പറഞ്ഞു. അവര്‍ വിശദമായി കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ബോധ്യമായി. ഡ്യൂട്ടീ ഫ്രീ സൈറ്റിലും ഉണ്ടായിരുന്നു.

ഇതിനു മുന്‍പ് രണ്ടു തവണ ടിക്കറ്റ് എടുത്തെങ്കിലും ഭാഗ്യം കനിഞ്ഞില്ല. പത്തുവര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ നിസാന്‍ ഓട്ടോമൊബീലില്‍ ജീവനക്കാരനാണ്. ഭാര്യയും ഒരുകുട്ടിയുമുണ്ട്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് അവിട്ടത്തൂര്‍ സ്വദേശികളാണ് ഇരുവരും. ലഭിച്ച തുക തുല്യമായി വീതിച്ചെടുക്കുമെന്ന് കൂട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.