1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തുപോയി മടങ്ങി വന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

കേസില്‍ നിര്‍ണായക തെളിവു ലഭിച്ചതോടെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യുവിനെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇയാളും ഭാര്യയും ദത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുപോയ കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണു മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിനെ വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തി ശിക്ഷിച്ചത്. പാല്‍ കുടിക്കാത്തതിനായിരുന്നു ശിക്ഷ. 15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നു.

തിരിച്ചുവരുമെന്നു കരുതി അന്വേഷിക്കുകയോ പൊലീസില്‍ അറിയിക്കുയോ ചെയ്തില്ല എന്നാണ് വെസ്‌ലി മാത്യുവിന്റെ നിലപാട്. രാവിലെ എട്ടു മണിയോടെ ഉണര്‍ന്ന അമ്മ സിനി മകളെ അന്വേഷിച്ചപ്പോഴാണു ശിക്ഷയുടെയും തിരോധാനത്തിന്റെ കഥ വെസ്!ലി പറഞ്ഞത്. ഉടന്‍ പൊലീസിലറിയിക്കുകയും തിരിച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. വെസ്!ലിയെയും ഭാര്യ സിനിയെയും പൊലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.

വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്!ലി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. അമ്മ സിനിയും നിയമസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കുട്ടിയെ ദത്തെടുത്തതു കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. ഇന്ത്യയിലെ തന്നെ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് കുട്ടിയെ ദത്തെടുക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.