1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2016

സ്വന്തം ലേഖകന്‍: മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകര സംഘത്തിലെ മൂന്നു പേര്‍ പിടിയിലായതായി സൂചന. ഇവര്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബന്ദിയായ ടോം ഉഴുന്നാലിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭ്യമായിട്ടില്ല.

ഏഡനിലെ ഷേഖ് ഒത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ സൈല എന്ന സ്ഥലത്തുവച്ചാണ് പിടിയിലായത്. സലേഷ്യല്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിനെ മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ഏഡനിലെ വൃദ്ധസദനത്തിലെ 16 പേരെ കൊലപ്പെടുത്തിയതായി പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.

ടോം ഉഴുന്നാലിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടന്നിരുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്നും ആക്രമണത്തിന് സമീപത്തെ മുസ്ലീം പള്ളിയിലെ ഇമാമിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും പിടിയിലായവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.