1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: അനിശ്ചിതത്വത്തിന്റേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍. ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നിര്‍ണായകമായത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. 19 മാസത്തിനു ശേഷം മോചിതനായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒമാനിലെത്തിച്ച ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍ വത്തിക്കാനിലേക്ക് കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ യമനിലെ മുഖാലയില്‍ കഴിഞ്ഞ ദിവസമാണ് ഒമാന്‍ ഭരണകൂടം ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ച് മസ്‌ക്കറ്റില്‍ എത്തിച്ചത്. ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടലാണ് മോചനത്തിന് വഴിതുറന്നതെന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്തും അവശനായ ഫാദര്‍ വിമാനമിറങ്ങിയ ഉടന്‍, ദൈവത്തിനും തന്റെ മോചനത്തിന് കാരണക്കാരനായ ഒമാന്‍ സുല്‍ത്താനും രണ്ടു വാക്കില്‍ നന്ദി രേഖപ്പെടുത്തി. പിന്നീട് ഫാദറിനെ വിദഗ്ദ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.

എന്നാല്‍ ഫാദര്‍ ടോം ഒഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് ലഭ്യമായിരുന്നില്ല. ഒമാന്റെ ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയും അറബ് പത്രങ്ങളും ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോചന വാര്‍ത്ത സ്ഥിരീകരിച്ചത്. ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.