1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് കോംഗോയില്‍ വെടിയേറ്റു മരിച്ചു. 42 വയസായിരുന്നു. മലപ്പുറം അങ്ങാടിപ്പുറം പുണ്ടിക്കായ് സ്വദേശി പുതുമന രാജേഷാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വെടിയേറ്റു മരിച്ചത്. കവര്‍ച്ചാ സംഘമാണ് രാജേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത് എന്നാണു സൂചന.

കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. രാജേഷ് താമസിക്കുന്ന വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മോഷണം നടന്നുവെന്നാണ് സൂചന.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വ്യാഴാഴ്ച മൃതദേഹം നാട്ടില്‍ എത്തിക്കുമെന്നാണ് വിവരം. ഭാര്യ വിനീത. മക്കള്‍: അഭിഷേക്, ആദിത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.