1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം, അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടിച്ചത് ഒമ്പത് കോടി രൂപ. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ 50 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ദേവാനന്ദന്റെ 085303 നമ്പര്‍ ടിക്കറ്റിനായിരുന്നു സമ്മാനം.

ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 നറുക്കെടുപ്പില്‍ 12 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും. 1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പിന് പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രചാരമാണുള്ളത്.

നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അമേരിക്കയിലെ മലയാളിയായ വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.