1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: പാസ്‌വേഡ് ഇല്ലാതെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറാമെന്ന് തെളിയിച്ച മലയാളിക്ക് ഫേസ്ബുക്ക് കൊടുത്ത സമ്മാനം. ചാത്തന്നൂര്‍ എംഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ മൂന്നാം വര്‍ഷ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ അരുണ്‍ എസ് കുമാറിനാണു ഫേസ്ബുക്ക് 6.65 ലക്ഷം രൂപ സമ്മാനമായി നല്‍കിയത്.

ഫേസ്ബുക്ക് അക്കൗണ്ടു വഴി നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന ഫുള്‍ അക്കൗണ്ട് ടേക്ക് ഓവര്‍ എന്ന പ്രധാന ന്യൂനതയാണ് അരുണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് അരുണ്‍ ഇക്കാര്യം കമ്പനിയുടെ സെക്യൂരിറ്റി വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച ശേഷം കഴിഞ്ഞ ദിവസമാണ് അരുണിനെ സമ്മാന വിവരം ഫേസ്ബുക്ക് അറിയിച്ചത്.

എത്തിക്കല്‍ ഹാക്കറായ അരുണ്‍ ഇതിനു മുമ്പ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണു 6.65 ലക്ഷം രൂപ ഒരുമിച്ച് ലഭിക്കുന്നത്. കൊല്ലം മുണ്ടക്കല്‍ വെസ്റ്റ് ശിവവിലാസത്തില്‍ സുരേഷ്‌കുമാറിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് അരുണ്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.