1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതപ്പെടുന്ന വിമാനച്ചിറകും മറ്റും വിദഗ്ധ പരിശോധനയ്ക്കായിപാരീസില്‍ എത്തിച്ചു. ഇന്ത്യന്‍ മഹാസുദ്രത്തിലെ ലാ റീയൂണിയന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. പാരീസില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

തുലൗസിലെ മിലിട്ടറി യൂണിറ്റിലാണ് കടലില്‍നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്. അപകടത്തില്‍പ്പെടുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ദ്യം തെളിയിച്ച സ്ഥാപനമാണിത്. കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് മലേഷ്യന്‍ അധികൃതര്‍ പാരീസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കണ്ടെത്തിയ വിമാനാവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചാല്‍ അപകട കാരണം കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 239 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം ടെയ്ക്ക്ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കാണാതായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.