1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015


മലേഷ്യന്‍ വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഇന്ത്യന്‍ ഓഷ്യന്റെ കിഴക്കേ ഭാഗത്ത്‌നിന്നും ലഭിച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിമാനത്തിന്റെ സീറ്റുകളില്‍ ഒരെണ്ണം തീരത്ത് അടിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. റീയൂണിയന്‍ അയലന്‍ഡിലുള്ള നിക്കോളാസ് ഫെറിയര്‍ എന്നയാളെ ഉദ്ധരിച്ച് സണ്‍ഡേ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാധാരണ കടലില്‍നിന്ന്് പല സാധനങ്ങളും തീരത്ത് അടിയാറുണ്ടെങ്കിലും ഇത് അങ്ങനത്തെ എന്തെങ്കിലുമാണെന്ന് കരുതി ഒഴിവാക്കി വിടുകയായിരുന്നെന്നും എന്നാല്‍ മലേഷ്യന്‍ വിമാനത്തിന്റെ ചിറകിന്റെ വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴാണ് തനിക്ക് കാര്യം മനസ്സിലായതെന്നുമായിരുന്നു നികോളാസ് പറഞ്ഞത്.

അധികൃതര്‍ വിമാനത്തിന്റെ ചിറക് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ താനിത് കണ്ടിരുന്നതായും എന്നാല്‍ ഇത് എന്താണെന്ന് മനസ്സിലാകാതെ അതില്‍ കയറി ഇരുന്ന് ചൂണ്ടയിട്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഇയാള്‍ പറയുന്ന വിശദീകരണത്തിന് പ്രദേശത്തെ മറ്റൊരു സ്ത്രീയും സ്ഥിരീകരണം നല്‍കുന്നുണ്ട്.

ഇത് സൂചിപ്പിക്കുന്നത് റീയൂണിയന്‍ അയലന്‍ഡില്‍ കഴിഞ്ഞ മാസക്കാലങ്ങളില്‍ വിമാനത്തിന്റെ നൂറ് കണക്കിന് അവശിഷ്ടങ്ങള്‍ തീരത്ത് അടിഞ്ഞിട്ടുണ്ടാകാം. ഇത് ശ്രദ്ധിക്കാതെയോ അല്ലെങ്കില്‍ മനസ്സിലാകാതെയോ ആളുകള്‍ അതിനെ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും ടെലിഗ്രാഫിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് അത് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ താന്‍ കടലിനെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും താന്‍ മാത്രമല്ല എല്ലാവരും ഇപ്പോള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നുണ്ടെന്നും നിക്കോളാസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.