1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍. 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹരി അമദ് ഷാ മനഃപൂര്‍വം വിമാനം കടലില്‍ വീഴ്ത്തി ജീവനൊടുക്കുക ആയിരുന്നുന്നെന്നാണ് പുതിയ വാദം.

ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്കു പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തി!ല്‍ പതിച്ചതെന്ന ഉപഗ്രഹവിവരങ്ങള്‍ കൂടി പരിഗണിച്ചാണു പുതിയ നിഗമനം. തിരച്ചിലിനു നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ഡൊലാന്‍ ഉള്‍പ്പെടെയുള്ളവര്‍ ’60 മിനിറ്റ്‌സ് ഓസ്‌ട്രേലിയ’ പരിപാടിയില്‍ പങ്കെടുത്തു നടത്തിയ വെളിപ്പെടുത്തലുകളാണു ശ്രദ്ധേയമാകുന്നത്.

മലേഷ്യന്‍ വിമാനദുരന്തം പൈലറ്റ് എടുത്ത ആത്മഹത്യാ തീരുമാനമായിരുന്നെന്ന് ഒട്ടേറെ വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള കനേഡിയന്‍ വിദഗ്ധന്‍ ലാറി വെന്‍സ് പറഞ്ഞു. മലേഷ്യയുടെയും തായ്‌ലന്‍ഡിന്റെയും ആകാശത്ത് പല തവണ പറപ്പിച്ച് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണം വിട്ടു സമുദ്രത്തില്‍ പതിച്ചതല്ല, അവസാന നിമിഷംവരെ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നെന്നാണ് അവര്‍ പറയുന്നത്.

വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതുവരെ പൈലറ്റ് ഷായെ സംശയിക്കരുതെന്നാണു കുടുംബാംഗങ്ങളുടെ നിലപാട്. ബോയിങ് 777 വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ ബീച്ചുകളില്‍നിന്നു കണ്ടെടുത്തെങ്കിലും സമുദ്രത്തിലെ തിരച്ചിലില്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുമ്പില്ലാത്തതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.