1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി മാല്‍ക്കം ടേണ്‍ബുളിന് രണ്ടാമൂഴം, 23 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേയുള്ളുവെങ്കിലും ആത്മവിശ്വാസത്തോടെയാണ് ടേണ്‍ബുള്‍ വീണ്ടും പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്.

കാന്‍ബറ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ 29 ആം പ്രധാനമന്ത്രിയായി ടേണ്‍ബുള്ളിനെ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് സത്യപ്രതിജ്ഞ ചെയ്യിച്ചു. ഓസ്‌ട്രേലിയക്കാര്‍ക്ക് സാമ്പത്തിക, ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ജനവിധിയാണു തങ്ങള്‍ക്കു കിട്ടിയിട്ടുള്ളതെന്നു ടേണ്‍ബുള്‍ പറഞ്ഞു. ദൗത്യം നിറവേറ്റിയോ എന്ന കാര്യത്തില്‍ 2019 ല്‍ ജനങ്ങള്‍ക്കു വീണ്ടും വിധിയെഴുതാം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ഹിതപരിശോധനയും ബജറ്റ് അഴിച്ചുപണിയുമാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനാ വിഷയങ്ങളെന്നാണ് സൂചന. ജൂലൈ രണ്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ടേണ്‍ബുളിന് രണ്ടാമൂഴത്തിന് വഴിതെളിഞ്ഞത്. അസ്ഥിരത തുടരുന്ന ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ 2013 മുതല്‍ നാലു പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.