1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2016

സ്വന്തം ലേഖകന്‍: മാലദ്വീപ് മുന്‍ പ്രസിഡന്റിന് ഇനി യുകെ രണ്ടാം വീടാകും, രാഷ്ട്രീയ അഭയം നല്‍കാനുള്ള അപേക്ഷ യുകെ സ്വീകരിച്ചു. ഭീകരവിരുദ്ധ കുറ്റം ചുമത്തി 13 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാലദ്വീപ് മുമ് പ്രസിഡന്റ് മുഹമ്മദ് നശീദിന് രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടന്‍ സോപാധികം സ്വീകരിക്കുകയായിരുന്നുവെന്ന് നശീദിന്റെ അഭിഭാഷകന്‍ ഹസന്‍ ലത്തീഫ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ 49 കാരനായ നശീദിന് ചികിത്സാര്‍ഥം ബ്രിട്ടനിലേക്ക് പോവാന്‍ അനുമതി ലഭിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചുവരാനാണ് സര്‍ക്കാറിന്റെ ഉത്തരവെങ്കിലും ഭാര്യയും മക്കളും ബ്രിട്ടനില്‍ കഴിയുന്നതിനാല്‍ അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീന്‍ പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ജയിലിലടക്കുകയും തനിക്കെതിരെ ശബ്ദിക്കുന്നവരെ ശിക്ഷിക്കുകയുമാണെന്ന് പ്രസ്താവനയില്‍ നശീദ് പറഞ്ഞു.

മാലദ്വീപില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പൂര്‍ണമായി ഇല്ലാതായി. ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് തന്നെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ തീരുമാനം നിരാശാജനകമാണെന്നും നല്ലപിള്ള ചമയാനുള്ള നാട്യമാണിതെന്നും മാലദ്വീപ് സര്‍ക്കാര്‍ വിമര്‍ശിച്ചു.

2008 ലാണ് മൂന്നു ദശകം നീണ്ട മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ ഏകാധിപത്യത്തിന് വിരാമമിട്ട് നശീദ് മാലദ്വീപിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാവധി തികക്കും മുമ്പ് അട്ടിമറിയിലൂടെ ഖയ്യൂമിന്റെ സഹോദരന്‍ അബ്ദുല്ല യമീന്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.