1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

സ്വന്തം ലേഖകന്‍: മാലി ഭീകരാക്രമണം, മരിച്ചവരില്‍ ഒരു ഇന്ത്യന്‍ വംശജയും, ബന്ദികളാക്കപ്പെട്ട 20 ഇന്ത്യക്കാരും സുരക്ഷിതര്‍. മാലി തലസ്ഥാനമായ ബമാകോയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എസ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ബന്ദിയാക്കപ്പെട്ടവരിലുണ്ടായിരുന്ന 41കാരി അനിത അശോക് ദത്താറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ ഡി.സിയില്‍ താമസിക്കുന്ന ഇവരുടെ മരണത്തില്‍ അനുശോചനമറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ട്വീറ്റ് ചെയ്തു. വാഷിങ്ടണിനു സമീപം മേരിലാന്‍ഡ് തകോമ പാര്‍ക്കില്‍ ഭര്‍ത്താവ് ദത്താറുമൊത്തായിരുന്നു ഇവരുടെ താമസം.

പല്ലാഡിയം ഗ്രൂപ്പില്‍ സീനിയര്‍ മാനേജറായിരുന്നു അനിത. ആരോഗ്യപ്രവര്‍ത്തക കൂടിയായ അനിത നിരവധി എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സന്നദ്ധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അവര്‍ മാലിയിലത്തെിയത്. ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. 20 ഇന്ത്യക്കാരടക്കം 143 ബന്ദികളെ സുരക്ഷാസേന മോചിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.