1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ അമൂല്യ ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ച ഇസ്ലാമിസ്റ്റ് വിമതന് 9 വര്‍ഷം തടവ്. മാലിയിലെ പുരാതന കബറിടങ്ങള്‍ നശിപ്പിച്ച അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിക്കാണ് ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതി ഒമ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

മാലിയുടെ തലസ്ഥാനമായ ടിംബുക്ടുവില്‍ പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച കബറിടങ്ങളും സ്മാരകങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമാണ് 2012 ലെ കലാപത്തില്‍ നശിപ്പിക്കപ്പെട്ടത്. ഇതില്‍ ഒമ്പതെണ്ണം യുഎന്‍ പൈതൃകപ്പട്ടികയിലുള്ളതാണ്.

പുരാതന സ്മാരകങ്ങള്‍ നശിപ്പിച്ചതില്‍ മഹ്ദി ഖേദം പ്രകടിപ്പിച്ചു. അല്‍ക്വയ്ദയും അന്‍സാര്‍ ദിന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രദേശങ്ങള്‍ കൈയടക്കിയപ്പോള്‍ താനും അവരുടെകൂടെച്ചേര്‍ന്ന് അതിക്രമം പ്രവര്‍ത്തിച്ചുപോയെന്ന് മഹ്ദി സമ്മതിച്ചു. തെറ്റില്‍ പശ്ചാത്തപിച്ച മഹ്ദി, രാജ്യത്തോട് മാപ്പു ചോദിക്കുന്നുവെന്നും, തന്റെ പാത ആരും പിന്തുടരരുതെന്നും അഭ്യര്‍ഥിച്ചു.

മഹ്ദിയുടെ കുറ്റസമ്മതവും ഖേദവും കണക്കിലെടുത്ത ശേഷമാണു കുറഞ്ഞ ശിക്ഷ നല്‍കുന്നതെന്നു ജഡ്ജിമാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത് പാഠമാകണമെന്നും ജഡ്ജിമാരുടെ പാനല്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.