1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2016

പതിവ് തെറ്റിക്കാതെ ഇത്തവണയും തിരുവോണ നാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ മാല്‍വേണ്‍ മലയാളികള്‍ തയ്യാറെടുപ്പു തുടങ്ങി. യുകെയിലെ മറ്റു മലയാളി കൂട്ടായ്മകളില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന മാല്‍വനിലെ മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ 11 വര്‍ഷമായി എല്ലാ തിരക്കുകളും മാറ്റിവച്ചു തിരുവോണനാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഓരോതവണയും എന്തെങ്കിലുമൊക്കെ പുതുമകള്‍ കൊണ്ടുവന്നു ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ മാല്‍വേണ്‍ മലയാളികള്‍ യുകെയിലെ മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മാതൃകയാണ്.

യുകെ യിലെ മറ്റു പലയിടങ്ങളിലും കാറ്ററിംഗ് ഗ്രൂപ്പുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി റെഡിമേഡ് ഓണസദ്യ തയ്യാറാക്കുമ്പോള്‍, മാല്‍വേണ്‍കാര്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെ ഏവരും ചേര്‍ന്നാണ് ഓണസദ്യ തയ്യാറാക്കുന്നത്. അതുപോലെതന്നെ പൂക്കളത്തിന്റെ കാര്യത്തിലാണെങ്കില്‍, ഓരോ കുടുംബങ്ങളില്‍ നിന്നും നട്ടു നനച്ചു വളര്‍ത്തിയ ചെടികളില്‍ നിന്നുള്ള പൂക്കള്‍ ആണ് ഉപയോഗിക്കുന്നത്.

കൂടാതെ തിരുവോണനാളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി തിരുവാതിര, പുലികളി, തുംബി തുള്ളല്‍, കലം തല്ലിപൊട്ടിക്കല്‍ തുടങ്ങിയ വിവിധയിനം കലാകായിക പരിപാടികളും ആഘോഷത്തിന്റെ മാറ്റു കൂട്ടുവാനായി സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം ഏറ്റവും നന്നായി കേരളത്തനിമയുള്ള വേഷവിധാനത്തില്‍ എത്തുന്ന കുടുംബത്തിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുന്നതാണെന്നു ഓണാഘോഷ സംഘാടക സമിതി അംഗങ്ങളായ ജോസ് മത്തായി, ബിജു ചാക്കോ, നോബി ജോസ് എന്നിവര്‍ അറിയിച്ചു. മാല്‍വേണ്‍ മലനിരയുടെ താഴ്‌വരയിലുള്ള സെന്റ് ആന്‍ഡ്രൂസ് ചര്‍ച് ഹാള്‍ ആണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ‘മാല്‍വേണ്‍ റോയല്‍സ്’ ആണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്ഷം ജൂണ്‍ മാസത്തില്‍ മാല്‍വേണ്‍ റോയല്‍സിന്റെ നേതൃത്വത്തില്‍ മാല്‍വേണ്‍ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഓള്‍ യുകെ വടവലി മത്സരത്തിന്റെ വിജയം യുകെ യില്‍ അങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. മാല്‍വേണ്‍ സംഗമത്തിന്റെ വിജയാഘോഷങ്ങളുടെ അലയൊലികള്‍ അടങ്ങും മുന്‍പ് വന്നുചേര്‍ന്ന ഓണാഘോഷം ഒരുമയുടെയും സാഹോദര്യത്തിന്റെയും ഒരു ഉത്തമ മാതൃകയായി അവതരിപ്പിക്കുവാനാണ് മാല്‍വേണ്‍ മലയാളികള്‍ ശ്രമിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

Biju Chacko: 07865 087751
Noby Jose : 07838 930265
Jose Mathai: 07894 986176

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.