1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2017

സ്വന്തം ലേഖകന്‍: ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍, പ്രതിക്ക് ഭീകര ബന്ധം ഇല്ലെന്ന് അധികൃതര്‍. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങാം കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് അറസ്റ്റു ചെയ്തു. വിവരം കിട്ടി മൂന്നു മിനിറ്റിനകം ഇയാളെ കസ്റ്റഡിയിലെടുക്കാനായെന്നു മെട്രോപ്പൊലിറ്റന്‍ പോലീസ് വ്യക്തമാക്കി.

അക്രമിയുടെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു. അക്രമിക്കു ഭീകരബന്ധം ഉള്ളതായി സംശയിക്കുന്നില്ലെന്നും മെട്രോപ്പൊലിറ്റന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ഇതിനുമുന്പും പലവട്ടം ശ്രമമുണ്ടായിട്ടുണ്ട്.

ഓഗസ്റ്റില്‍ 26 വയസുള്ള യുവാവ് കൊട്ടാരത്തിനു കാവല്‍ നിന്ന മൂന്നു പോലീസുകാരെ വെട്ടിപ്പരിക്കേല്പിച്ചതിന് അറസ്റ്റിലായി. കൊട്ടാരത്തിന്റെ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതിന് ഒക്ടോബറില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒരു കൊലക്കേസ് പ്രതി കൊട്ടാരവളപ്പില്‍ കടന്നു പത്തുമിനിറ്റോളം അവിടെയെല്ലാം ചുറ്റിക്കറങ്ങിയ സംഭവവുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.