1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നാഹോര്‍ക്കെ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയുടെ അമിതാവ് ഘോഷ് അടക്കം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്തു പ്രമുഖ എഴുത്തുകാരെ പിന്തള്ളിയാണ് അറുപത്തിയൊന്നുകാരനായ ക്രസ്‌നാഹോര്‍ക്കെ പുരസ്‌കാരം നേടിയത്. 60,000 പൗണ്ട് (ഏകദേശം 56,70,000 രൂപ) ആണ് പുരസ്‌കാര തുക.

ക്രസ്‌നാഹോര്‍ക്കെ കാഫ്കയേയും ബെക്കറ്റിനേയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ജൂറി ചെയര്‍പേര്‍സണായ മരീന വെര്‍ണര്‍ അഭിപ്രായപ്പെട്ടു. കാഫ്കയെ വായിച്ചു കഴിയുമ്പോള്‍ താന്‍ ഒരു കാഫ്ക കഥക്ക് അകത്തായിരുന്നു എന്ന തോന്നല്‍ ഉണ്ടാകാറുള്ളതു പോലെ ഭാവിയില്‍ ക്രസ്‌നഹോര്‍ക്കെ കഥകള്‍ വായിച്ചു തീരുമ്പോള്‍ താന്‍ ഒരു ക്രന്‍സഹോര്‍ക്കെ കഥക്കുള്ളിലായിരുന്നു എന്ന തോന്നല്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

സാറ്റാന്‍ടാന്‍ഗോ (1985), ദ് മെലംഗളി ഓഫ് റെസിസ്റ്റന്‍സ് (1989), വാര്‍ ആന്‍ഡ് വാര്‍ (1999) എന്നിവയാണു ക്രസ്‌നാഹോര്‍ക്കെയുടെ പ്രശസ്തമായ കൃതികള്‍.

ആഗോളതലത്തില്‍ ഇംഗ്ലിഷിലുള്ളതും ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ സാഹിത്യ കൃതികള്‍ക്കു രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സമ്മാനമാണ് മാന്‍ ബുക്കര്‍ സാഹിത്യ പുരസ്‌കാരം. ലിഡിയ ഡേവിസ്, ആലീസ് മന്റോ, ഫിലിപ് റോത്ത്, ഇസ്!മായില്‍ കദാരെ തുടങ്ങിയവരാണു മുന്‍പു സമ്മാനം ലഭിച്ച പ്രമുഖര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.