1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2018

സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡിനടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു. ലണ്ടന്‍ ഹോണ്‍സ്‌ലോ നിവാസിയായ രാജീവ് മാത്യുവാണ് കാര്‍ അപകടത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിലാണ് രാജീവിന്റെ കുടുംബം സ്ഥിരതാമസം. ഭാര്യയും ഏക മകളുമടങ്ങിയ കുടുംബത്തെ മരണ വിവരം അറിയിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മൃതദേഹം റാഡ്ക്ലിഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.