1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2018

സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പെന്‍ഷന്‍ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍; കാലപ്പഴക്കം മൂലം പൊടിഞ്ഞ് മൃതദേഹം. മകന്‍ തന്നെ നിര്‍മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസ് കണ്ടെത്തിയത്.

ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ ഫ്‌ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. സ്വാഭാവിക മരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 62 വയസ്സുള്ള മകനെതിരെ പെന്‍ഷന്‍ തട്ടിപ്പിനു കേസെടുത്തു. ഇയാളും അമ്മയും മാത്രമായിരുന്നു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദേഹം നാലു മാസത്തോളം മക്കള്‍ ഒളിപ്പിച്ച വച്ച സംഭവം കഴിഞ്ഞ മേയില്‍ ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. അമ്മ അമരാവതി ദേവി(70)യുടെ വിരലടയാളത്തിനു വേണ്ടിയാണു മൃതദേഹം ഒളിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.