1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2019

സ്വന്തം ലേഖകന്‍: ഒരു രൂപ പോലും നല്‍കാതെ, ബുദ്ധിമുട്ടാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുപോയ വിദേശിയാണ് സോഷ്യല്‍ മീഡിയയിലെ താരം. സ്‌കോട്‌ലന്റ് സ്വദേശി ജോണ്‍ ഇര്‍വിന്‍ എന്നയാളാണ് അധിക ലഗേജുമായി ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തിലെത്തിയത്. എട്ട് കിലോ അധികഭാരം. അധിക പണം അടക്കാന്‍ ഈസി ജെറ്റ് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇര്‍വിന്‍ ചെയ്തത് മറ്റൊന്ന്.

ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം പുറത്തെടുത്തു. കണ്ടുനിന്നവര്‍ കാര്യം മനസ്സിലാകാതെ അമ്പരന്നു. ഒന്നിനുമുകളില്‍ ഒന്നായി പതിനഞ്ച് ടീഷര്‍ട്ടുകളും ഇര്‍വിന്‍ ധരിച്ചു. ഇതോടെ അധികമുണ്ടായിരുന്നു എട്ട് കിലോയും ഇര്‍വിന്റെ ദേഹത്ത്. അധിക പണം ചോദിച്ച ജീവനക്കാര്‍ അന്തം വിട്ടു.

ടീഷര്‍ട്ടുകള്‍ ഒന്നിനുമുകളില്‍ ഒന്നായി ധരിക്കുന്ന ഇര്‍വിന്റെ വിഡിയോ മകനാണ് പകര്‍ത്തിയത്. 30 ഡിഗ്രി ചൂടിനൊപ്പം അധികം ധരിച്ച വസ്ത്രങ്ങളും കൂടിയായപ്പോള്‍ അച്ഛന്‍ വിയര്‍ത്തുകുളിച്ചെന്ന് മകന്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല