1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ ഇന്ന് വെള്ളിയാഴ്ച (17/2/17) രാത്രി 9 മുതല്‍ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് പോര്‍ട്‌സ് മൗത്ത് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ നേതൃത്വം നല്കും. സൗത്താംപ്റ്റണ്‍ സേക്രട്ട് ഹാര്‍ട്ട് നൈറ്റ് വിജിലിലെ ബ്രദര്‍. പോളി വറീതും സംഘവും സഹ ശുശ്രൂഷകരാകും. നാളെ രാത്രി 9 മുതല്‍ 2 വരെയായിരിക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കുക.

ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന, കുടുംബ നവീകരണ പ്രതിഷ്ട എന്നിവയാണ് നൈറ്റ് വിജിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവിത നവീകരണത്തിനും, അനുഗ്രഹങ്ങള്‍ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

ജോബി വര്‍ഗീസ് O7825871317,
ജയ്‌സണ്‍ മേച്ചേരി O7915652674

ദേവാലയത്തിന്റെ വിലാസം:

St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.