1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2018

സ്വന്തം ലേഖകന്‍: തരംഗമായ ‘മാണിക്യമലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്ന് ഒഴിവാക്കുമെന്ന തീരുമാനത്തില്‍നിന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് അദ്ദേഹവും ഒരു അഡാര്‍ ലൗവ് ചിത്രത്തിന്റെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് ലഭിച്ച പിന്തുണയെക്കരുതി തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗാനം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നതാണ് നിര്‍മാതാവ് ഔസേപ്പച്ചന്‍ പറഞ്ഞിരുന്നത്. മുസ്ലിം വികാരങ്ങളെ വൃണപ്പെടുത്തുന്ന ഗാനം എന്ന ടാഗ് ഇതിനായിക്കഴിഞ്ഞു. അതിനാല്‍ ഇത്തരത്തില്‍ ഗാനവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നും ഔസേപ്പച്ചന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വാര്‍ത്തയായതോടെ ഗാനത്തിന് ലഭിച്ച പിന്തുണയില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി.

പിന്നീട് വാര്‍ത്താ സമ്മേളനം വിളിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും കാര്യങ്ങള്‍ വ്യക്തമാക്കി. കേരളത്തിലുള്ളവര്‍ പോലും ഗാനം ചൂണ്ടിക്കാട്ടി അത്ര സുഖകരമല്ലാത്ത സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു കാര്യം പരിഗണിച്ച് ഗാനം ഒഴിവാക്കിയാല്‍ അത് മതമൗലികവാദികള്‍ക്ക് വളംവയ്ക്കലാകും എന്ന് മനസിലാക്കിയതും അണിയറ പ്രവര്‍ത്തകരുടെ തീരുമാനം മാറ്റലിന് പിന്നിലുണ്ട്.

പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്!ലിംകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.