1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

സ്വന്തം ലേഖകന്‍: മലയാളത്തിന്റെ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍; കൗതുകമുണര്‍ത്തി ‘ആമി’ ട്രെയിലര്‍ പുറത്തിറങ്ങി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ആമിയില്‍ മഞ്ജു വാര്യര്‍ ആമിയായെത്തുമ്പോള്‍ മുരളി ഗോപി മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസിന്റെ വേഷം അണിയുന്നു.

ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.നീര്‍മാതളം പൂത്തകാലം എഴുതുന്നതിന്റെ വിവരണത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. മാധവിക്കുട്ടിയുടെ പ്രണയവും എഴുത്തില്‍ നേരിട്ട പ്രതിസന്ധികളുമെല്ലാം ട്രെയിലറില്‍ കൗതുകമുണര്‍ത്തുന്ന സൂചനകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്.

റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡില്‍ നിന്നുള്ള ജാവേജ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മധു നീലകണ്ഠനാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.