1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: കടന്നു പോയത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ, അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയില്‍ എത്തിയത്. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം മഞ്ജു പറഞ്ഞു.

‘ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാന്‍. ഇവിടെ എത്താന്‍ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാന്‍ അനുവാദം തന്ന ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകന്‍ കമല്‍ സാറിനും നിര്‍മാതാവിനും നന്ദി പറയുന്നു.’

‘ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്,’ ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നെന്നും മഞ്ജു പറഞ്ഞു. ‘അതിലുപരി ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ശക്തിയായി സന്‌ഹേക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഒരുപാട് നന്ദി. ദൂരം സ്‌നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മഞ്ജു പറഞ്ഞു.

ഈ പുരസ്‌കാരത്തില്‍ പതിഞ്ഞിരിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ കയ്യൊപ്പ് ആണ്. നിങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കന്‍ മലയാളികളില്‍നിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാന്‍ ആകാത്തതാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.