1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2019

സ്വന്തം ലേഖകന്‍: അപകടസമയത്ത് പ്രാര്‍ഥനകളും സ്‌നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. താനും സംഘവും പൂര്‍ണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു അടങ്ങുന്ന സംഘം കനത്ത മഴയെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു. സാഹസികയാത്രയുടെ വീഡിയോയും മഞ്ജു പങ്കുവച്ചു.

‘ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും പെട്ടിരിക്കുകയായിരുന്ന ഞാനും സനല്‍ കുമാര്‍ ശശിശധരനും ‘കയറ്റം’ സിനിമയുടെ അണിയറക്കാരും സുരക്ഷിതമായി അര്‍ധരാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ സന്തോഷവും പൂര്‍ണമായും സുരക്ഷിതരാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്തരുടെയും കരുതലിനും സ്‌നേഹത്തിനു പ്രാര്‍ഥനയ്ക്കും നന്ദി. കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി കനത്ത മഴയില്‍ ആയിരുന്നു ഛത്രു. കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും അടക്കം സംഘത്തില്‍ 30 പേരാണുണ്ടായിരുന്നത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല