1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2019

സ്വന്തം ലേഖകൻ: അസുരനിലെ മികച്ച പ്രകടനത്തിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയാവാൻ ഒരുങ്ങുകയാണ് മഞ്ജു. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനാണ് മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ. സിനിമയില്‍ ധനുഷിന്റെ ഭാര്യയായി അഭിനയിച്ച മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് ശിവ പുതിയ സിനിമയിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്.

ദര്‍ബാറാണ് രജനീകാന്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ദര്‍ബാറിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രം. എന്തിരനും പേട്ടക്കും ശേഷമാണ് സണ്‍ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ രജനികാന്തുമായി കൈ കോര്‍ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.