1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015

ബിജു പീറ്റര്‍

നെഞ്ചില്‍ തൊട്ട് ഹൃദയ വേദനയോടെ ഒരു എളിയ അപേക്ഷയുണ്ട്. ദൗര്‍ഭാഗ്യകരമായ ഒരു മരണം, അതും നാല്‍പതിന്റെ പടിവാതില്‍ കടന്ന ഒരു ചെറുപ്പക്കാരന്റെ അകാല മൃത്യു, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ പേരില്‍ വസ്തുതക്കും സത്യത്തിനും നിരക്കാത്ത വിധത്തില്‍ വാര്‍ത്തയാക്കരുത്. മരിച്ച ഒരു വ്യക്തിയെ ആദരവോടെ സ്മരിക്കുന്നതും മാനിക്കുന്നതും വെറും സാമാന്യ മര്യാദയുടെയും സംസ്‌കാരത്തിന്റെയും പ്രതിഭലനം മാത്രമാണ്

വിരാളില്‍ നിര്യാതനായ ശ്രീ മനോജിന്റെ മൃതദേഹം ”ഏറ്റുവാങ്ങുവാനും അനന്തരനടപടികള്‍ക്കുമായി ആരും എത്തിയിരുന്നില്ല” എന്ന് ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു. യഥാര്‍ത്ഥ്യും അല്‍പം തൊട്ടു തീണ്ടിയിട്ടില്ലാത്ത സത്യസന്തമല്ലാത്ത വാരത്തയാണിതെന്നു പറയേണ്ടിയിരിക്കുന്നു.

മനോജിന്റെ മൃതദേഹം ഇപ്പോഴും പോലീസ് നിയത്രണത്തിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു പക്ഷെ ഇന്നോ നാളെയോ മാത്രമേ പോസ്റ്റ് മോര്‍ടം നടക്കുകയുള്ളൂ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അനന്തര നടപടികളിലേക്ക് പ്രവേശിക്കാനാവു.

മരിച്ച ഒരു വ്യക്തിയെ ബഹുമാനിച്ചില്ലെങ്കിലും അപമാനിച്ച് എഴുതാതെയിരിക്കാന്‍ ശ്രമിക്കണമായിരുന്നു ഒരു ദുരൂഹതയും ബാക്കി വച്ചല്ല മനോജ് കടന്നുപോയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിദേയനായ ഒരു വ്യക്തിയുടെ പെട്ടെന്നുള്ള മരണം സാമാന്യ ബുദ്ധിയനുസരിച്ച് എന്ത് ദുരൂഹതയാണ് ബാക്കി വക്കുന്നത്. സ്വകാര്യ ജീവിതത്തിന്റെ ഏടുകളിലേക്ക് കടന്നു കയറ്റം നടത്തി വിധി നിര്‍ണ്ണയിക്കാന്‍ നമ്മള്‍ക്കെന്ത് അധികാരം. സാമൂഹ്യ സാമുദായിക കൂട്ടായ്മകളില്‍ സജീവമല്ലതിരിക്കുന്നത് കാരണം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളാണെന്ന് എങ്ങനെ വിധിയെഴുതാനാവും എന്റെ അറിവില്‍ പൊതു ആവശ്യങ്ങളുടെ പേരില്‍ സംഭാവന ചോദിച്ച് ചെന്ന ആര്‍ക്കും മറു ചോദ്യമില്ലാതെ കൈയ്യയച്ചു നല്‍കിയിരുന്നു. അതുപോലെ നിര്‍ദ്ധനരായ പലര്‍ക്കും ആവശ്യനേരത്ത് താങ്ങും തണലുമായിട്ടുണ്ട്. ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിദേയനായ ശേഷം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷനും ആയി സഹകരിച്ചു ഒരു ചാരിറ്റിക്കു നേതൃത്വം നല്കി വരുന്നുണ്ടായിരുന്നു. അതുപോലെ തന്നെ ജോലി സ്ഥലത്ത് അങ്ങേയറ്റം പ്രൊഫെഷണലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ക്ക് വളരെ സഹായകരമായിരുന്നെന്നും മറ്റുള്ളവര്‍ പറഞ്ഞറിയാം. ഇതില്‍ കൂടുതല്‍ ഒരു പ്രവാസി മലയാളി എന്തുചെയ്യാനാണ് ?

മനോജ് മരിച്ചതറിഞ്ഞ നിമിഷം മുതല്‍ ഇപ്പോള്‍ വരെ രാവും പകലും വ്യത്യാസമില്ലാതെ മരണാനന്തര നടപടികളുമായി സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ ജെയിംസ് ജോണ്‍ ബെന്ദപ്പെടട്ടിരിക്കുകയാണ്. പേരിനും പ്രശസ്തിക്കും പെരുമക്കും വേണ്ടിയായിരുന്നില്ല ജെയിംസ് ഇറങ്ങിത്തിരിച്ചത്.

ഞാന്‍ യു എന്‍ എഫ് ന്റെ ജനറല്‍ സെക്രെട്ടറിയാണ്. ആ സ്ഥാനത്തിന്റെ പേരിലോ സംഘടനയുടെ മേല്‍വിലാസത്തിലോ അല്ല ഞാന്‍ ഈ ദാരുണ സംഭവത്തില്‍ ഇടപെട്ടതും മറ്റൊന്നും നോക്കാതെ മുന്നിട്ടിറങ്ങിയ ജെയിംസ് ന് എന്നാലാവുന്ന സഹായ സഹകരണങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഒരവകാശവാദവുമില്ല.
കഴിഞ്ഞ ഡിസംബറില്‍ മനോജിന്റെ അമ്മ മരിച്ചിരുന്നു. പ്രായം ചെന്ന ഒരു പിതാവിന് ഏകമകന്റെ മൃതദേഹം കാണുവാന്‍ സ്വതസിദ്ധമായ ആഗ്രഹമുണ്ടാകുമല്ലോ ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രാദേശിക എം എല്‍ എ ആയിരുന്ന ശ്രീ ഇ എം ആഗസ്തിയും ശ്രീ അലക്‌സ് കോഴിമലയും മാഞ്ചെസ്റ്റരില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അവരുമായി ബന്ധപ്പെട്ട് അവരുടെ സഹായം തേടുകയായിരുന്നു. മനോജിന്റെ കുടുംബാംഗങ്ങളെ അവര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് മൃതദേഹം കണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവര്‍ താല്‍പര്യം പറഞ്ഞു. പ്രായോഗിക കാരണങ്ങളാല്‍ അത് സാദ്ധ്യമാകാതെ വന്നതിനാല്‍ അവര്‍ വിരാളിലെ അപ്ടനില്‍ വന്ന് ജെയിംസ് ജോണ്‍നെ നേരില്‍ കണ്ട് അനുശോചനം അറിയിക്കുകയും എല്ലാവിധ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. ഈ സ്വകാര്യ സന്ദര്‍ശനത്തെയും ഇടപെടലുകളേയും വാര്ത്തയാക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു.

നാട്ടിലും യുകെയിലുമുള്ള മനോജിന്റെ ബന്ധുമിത്രാദികള്‍ നിരന്തര സമ്പര്‍ക്കത്തിലാണ് പക്ഷെ അതൊന്നും വാര്‍ത്തയാക്കരുതെന്നു അവര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇഹലോക വാസം വെടിഞ്ഞ മനോജിന്റെ ആല്‍മാവിനെ നിത്യശാന്തതയില്‍ വെറുതെ വിട്ടുകൂടെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.