1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: മെസിയുടെ വിരമിക്കലും രണ്ടാം വരവും വെറും നാടകമെന്ന വിമര്‍ശനവുമായി മറഡോണ. മൂന്ന് വന്‍ മത്സരങ്ങളിലെ തോല്‍വി മറയ്ക്കാന്‍ നടത്തിയ നാടകമാണ് വിരമിക്കല്‍ പ്രഖ്യാപനമെന്ന് മെസിയെ കടന്നാക്രമിച്ച മറഡോണ പറഞ്ഞു. കോപ്പാ അമേരിക്ക സെന്റിനറി ഫൈനലില്‍ ചിലിയില്‍ നിന്നും തോല്‍വി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പെനാല്‍റ്റി തുലച്ച് കടുത്ത നിരാശയില്‍ വിരമിക്കുന്നതായി വ്യക്തമാക്കിയ മെസി മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കുമെന്നും അറിയിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മെസി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ മറഡോണയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ട് ലോകത്തുടനീളമുള്ള ആരാധകര്‍ക്കൊപ്പം അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയും പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയും മെസിയോട് അഭ്യര്‍ഥന നടത്തിയിരുന്നു.

2014 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് ഒരു ഗോളിന് തോറ്റതിന് പിന്നാലെ കോപ്പാ അമേരിക്കയിലും കോപ്പാ അമേരിക്ക സെന്റിനറി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും മെസി നായകനായ അര്‍ജന്റീന ഫൈനല്‍ തോറ്റിരുന്നു. സെപ്തംബര്‍ 1ന് ഉറുഗ്വേയ്ക്ക് എതിരേയും ആറിന് വെനസ്വേലയ്ക്ക് എതിരേയും മെസി കളത്തിലിറങ്ങുമെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.