1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

ബര്‍മിംഗ്ഹാമില്‍ നടന്ന നാഷ്ണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംദ് മത്സരത്തില്‍ റിസര്‍ച്ച് സൗകര്യങ്ങള്‍ ഏറ്റവും മികവുറ്റ രീതിയില്‍ ഉപയോഗിച്ചതിന് മാഞ്ചസ്റ്ററിലെ വെസ്റ്റ്ഫീല്‍ഡില്‍ താമസിക്കുന്ന എലെവര്‍ വിദ്യാര്‍ത്ഥിനി മരിയ തങ്കച്ചനാണ് റിസര്‍ച്ച് കൗണ്‍സില്‍ യുകെ പ്രൈസ് സ്വന്തം പേരിലാക്കി മലയാളികള്‍ക്കെല്ലാം അഭിമാനമായത്. മെഡലും സര്‍ട്ടിഫിക്കറ്റും അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസിനും പുറമെ വിഖ്യാതമായ യുകെ ലബോറട്ടറി സന്ദര്‍ശിക്കാനുള്ള അപൂര്‍വ അവസരവുമാണ് മരിയ സ്വന്തമാക്കിയത്. രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം സംവദിക്കാനും ഇതിലൂടെ മരിയക്ക് കഴിയും. ഓട്ടിസം സംബന്ധിയായ വൈകല്യങ്ങളെ കുറിച്ച് എന്‍എസ്ഇസിയില്‍ മരിയ അവതരിപ്പിച്ച കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം.

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സില്‍ റിസര്‍ച്ച് നടത്തിയ മരിയ അതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നു. റിസര്‍ച്ചിനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജൂലൈ ഒന്നു മുതല്‍ 31 വരെ മരിയ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ജനറ്റിക് മെഡിസിനില്‍ ഗവേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് തയാറാക്കുകയും പിന്നാലെ നവംബറില്‍ നഫീല്‍ഡ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

നഫീല്‍ഡ് റിസര്‍ച്ച് പ്ലെയ്‌സ്‌മെന്റ് കോമ്പറ്റീഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ഗോള്‍ഡ് ക്രസ്റ്റ് അവാര്‍ഡ് മരിയക്ക് ലഭിച്ചു.

മാഞ്ചസ്റ്റര്‍ വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി തങ്കച്ചന്റെയും കല്ലറ സ്വദേശി ആന്‍സിയുടേയും മകളായ മരിയ ബറി ഹോളിക്രോസ് കേളജില്‍ എ ലെവലിലാണ് പഠിക്കുന്നത്. 2012 യുക്മ നാഷ്ണല്‍ കലാമേളയില്‍ കലാതിലകമായിരുന്നു മരിയ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.