1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2019

സ്വന്തം ലേഖകന്‍: പതിനൊന്നു കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചിനും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രക്ഷയില്ല. ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗമായ മരിയാന ട്രഞ്ചിലും പ്‌ളാസ്റ്റിക് മാലിന്യം. ഫിലിപ്പീന്‍സിനും ജപ്പാനും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ ആഴം പതിനൊന്നു കിലോമീറ്ററാണ്.അമേരിക്കന്‍ സാഹസിക പര്യവേക്ഷകന്‍ വിക്ടര്‍ വെസ്‌കോവോ ഒറ്റയ്ക്കു നടത്തിയ സാഹസിക പര്യവേക്ഷണത്തിലാണ് മരിയാന ട്രഞ്ചില്‍ പ്‌ളാസ്റ്റിക് ബാഗും മിഠായിക്കടലാസുകളും കണ്ടത്.

പതിനഞ്ചടി നീളവും ഒന്പതടി വീതിയുമുള്ള ചെറുമുങ്ങിക്കപ്പലിലാണ് മരിയാന ട്രഞ്ചിന്റെ ആഴത്തിലേക്ക് മുന്‍ നാവിക ഓഫീസറായ അന്പത്തിമൂന്നുകാരന്‍ വിക്ടര്‍ മുങ്ങിയത്. 35,853 അടി ആഴത്തില്‍ വരെ അദ്ദേഹം എത്തി. ഇതിനുമുന്പ് മരിയാന ട്രഞ്ചില്‍ പര്യവേക്ഷണം നടത്തിയ കനേഡിയന്‍ സിനിമാ നിര്‍മാതാവ് ജെയിംസ് കാമറോണിന് 35,787 അടി ആഴംവരെ മാത്രമേ എത്താനായുള്ളൂ.

ഡിസ്‌കവറി ചാനലിന്റെ ‘ഫൈവ് ഡീപ്‌സ് എക്‌സ്‌പെഡിഷന്‍’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വിക്ടര്‍ വെസ്‌കോവോയുടെ പര്യവേക്ഷണം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച്, തെക്കന്‍ അറ്റ്‌ലാന്റിക്കിലെ സൗത്ത് സാന്‍ഡ്‌വിച്ച് ട്രഞ്ച്, ഇന്ത്യന്‍ സമുദ്രത്തിലെ ജാവാ ട്രഞ്ച് എന്നിവിടങ്ങളില്‍ നേരത്തേ പര്യവേക്ഷണം നടത്തിയിരുന്നു. അടുത്തത് ആര്‍ക്ടിക് സമുദ്രത്തിലെ മൊളോയ് ഡീപ് ആണ്. ഓഗസ്റ്റിലായിരിക്കും ഈ പര്യവേക്ഷണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.