1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലിക്ക് ഡ്രൈവിംഗ് വിലക്ക്. തന്റെ ഫെറാറി കാറി 109 മൈല്‍ സ്പീഡില്‍ പാഞ്ഞതിനുള്ള ശിക്ഷയായിട്ടാണ് ബലോട്ടെലിക്ക് 28 ദിവസത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെര്‍സിസൈഡിലുള്ള ടാര്‍ബോക്ക് ഐലന്‍ഡിലെ എം62 റോഡിലാണ് ബലോട്ടലിയെ പൊലീസ് പിടിച്ചത്. 2014 ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ല 240,000 പൗണ്ട് വിലയുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഫെറാറിയായിരുന്നു ബലോട്ടലി ഓടിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നെങ്കിലും ബലോട്ടലി അതിന് കൂട്ടാക്കിയില്ല. അതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. എന്നാല്‍ തന്റെ കക്ഷിക്ക് കോടതിയില്‍നിന്ന് സമ്മന്‍സൊന്നും കിട്ടിയില്ലെന്നാണ് അദ്ദേഹത്തിന്റെ വക്കീല്‍ പറയുന്നത്.

ഡ്രൈവിംഗ് വിലക്കിനൊപ്പം 80 പൗണ്ട് സര്‍ച്ചാര്‍ജും 100 പൗണ്ട് കോടതി ചെലവും അടയ്ക്കാന്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.