1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2015

സ്വന്തം ലേഖകന്‍: ദാമ്പത്യജീവിതത്തിലെ ബലാത്സംഗങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

എന്നാല്‍ പരാതി വ്യക്തിപരം മാത്രമാണെന്നും അതിനെ പൊതുവായി എടുക്കാനാകില്ലെന്നുമായിരുന്നു കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിന്റെ അഭിപ്രായം. വ്യക്തിപരമായ കേസുകള്‍ക്ക് വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ അപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ബെഞ്ച് പിന്മാറുകയായിരുന്നു.

പക്ഷേ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 375 ന്റെ സാധുതയെ യുവതി കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും പതിനഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി അവളുടെ സമ്മതമില്ലെങ്കില്‍ പോലും ഭര്‍ത്താവ് നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗ പരിധിയില്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

അത് തന്റെ ജീവിക്കാനുള്ള അവകാശത്തിനും സമത്വത്തിനും എതിരാണെന്ന് യുവതിയും പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിലും താന്‍ ക്രൂരമായ പീഡനത്തിനിരയാകുന്നുണ്ടെന്ന് യുവതി ആരോപിച്ചു. ക്രൂരമായ ലൈംഗിക പീഡനം മാത്രമല്ല ശരീരത്തിലേക്ക് കഠിനമായ വെളിച്ചം അടിച്ചുള്ള പീഡനങ്ങള്‍ക്കും താന്‍ വിധേയയാകേണ്ടി വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.

ഏതെങ്കിലും വനിതാ സംഘടനകളുടെ സഹായത്തോടെ നീതി തേടി വീണ്ടും കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.