1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2015

സ്വന്തം ലേഖകന്‍: ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇനിമുതല്‍ ഒക്ലോഹോമയില്‍ കല്യാണം കഴിക്കാന്‍ ബുദ്ധുമുട്ടാകും. വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമല്ലയില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറിയതോടെയാണിത്.

പുതിയ നിയമ പ്രകാരം ഇനിമുതല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 10 ന് അവതരിപ്പിച്ച ബില്ല കഴിഞ്ഞയാഴ്ച ഓക്ലോഹോമ സ്റ്റേറ്റ് ഹൗസ് പാസാക്കി.

ഈ നിയമ പ്രകാരം വിവാഹ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും പുരോഹിതരുടെ കൈകളിലേക്ക് നല്‍കിയിരിക്കുകയാണ്.

വിവാഹം ദൈവികമായ കാര്യമാണെന്നും സര്‍ക്കാര്‍ കാര്യമല്ലെന്നും, അതിനാലാണ് അവിശ്വാസികള്‍ക്ക് വിവാഹ അനുമതി നല്‍കണ്ട എന്ന തീരുമാനം എടുത്തത് എന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍മാര്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ വന്‍ ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. ഇനി സെനറ്റിന്റെ അംഗീകാരം കൂടി നേടേണ്ടതുണ്ട്. അതേസമയം ഈ നിയമത്തിന്റെ മറ പിടിച്ച് സ്വവര്‍ഗാനുരാഗികളുടെ വിവാഹം തടയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ലോഹോമ ഭരണകൂടം സ്വവര്‍ഗ വിവാഹങ്ങള്‍ നിയമം മൂലം നിരോധിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഫെഡറല്‍ കോടതി വിലക്ക് എടുത്തു കളഞ്ഞു. പുതിയ വിവാഹ നിയമത്തിനെതിരെ ഓക്ലോഹോമയിലെ സ്വവര്‍ഗാനുരാഗികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.