1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2015

സ്വന്തം ലേഖകന്‍: ചൊവ്വയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരുങ്ങി നാസ, അക്ഷമരായി ലോകം. ചൊവ്വയെക്കുറിച്ചുള്ള ഒരു വലിയ രഹസ്യം വെളിപ്പെടുത്തുമെന്ന് നാസ അറിയിച്ചതോടെ ആകാംക്ഷയിലാണ് ലോകം മുഴുവന്‍. ഒപ്പം സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിനു തൊട്ടുപുറകെ സെപ്റ്റംബര്‍ 28 ആണ് രഹസ്യം പുറത്തുവിടാന്‍ നാസ തെരഞ്ഞെടുത്തത് എന്നുള്ളത് കൂടുതല്‍ കൗതുകകരവുമാണ്.

ചൊവ്വയുടെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിങ്കളാഴ്ച ഉത്തരം നല്‍കും, നാസ വെളിപ്പെടുത്തുന്നു. ഒരു വലിയ കണ്ടുപിടുത്തത്തെക്കുറിച്ച് തിങ്കളാഴ്ച നാസ ഉത്തരം നല്‍കു!മെന്നാണ് അറിയിച്ചിരിക്കുന്നത്. നാസയുെട ഔദ്യോഗിക വെബ്‌സൈറ്റില്‍ നാസയുടെ പ്രഖ്യാപനം ലൈവായി കാണാനാവും. യുകെ സമയം ഉച്ചകഴിഞ്ഞ് 4.30 നാണ് പ്രഖ്യാപനം.

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചാണു പുതിയ പ്രഖ്യാപനമെന്നു സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജിം ഗ്രീന്‍, മൈക്കിള്‍ മെയര്‍, മേരി ബേത്ത് വില്‍ഹം എന്നീ പ്രമുഖ നാസ ശാസ്ത്രജ്ഞരും മീറ്റിങ്ങില്‍ പങ്കെടുക്കും.

ലുജേന്ദ്ര ഓജ, ആല്‍ഫ്രണ്ട് മക്ഈവന്‍ എന്നിവരാണ് നാസയുടെ വക്താക്കള്‍. ചൊവ്വയുടെ ഗെയ്ല്‍ ഗര്‍ത്തത്തെക്കുറിച്ച് (Mars’ Gale crater) ജൂലൈയില്‍ പ്രഭാഷണം നടത്തിയ ആളാണു മക്ഈവന്‍. ഓജയുടെ ഗവേഷണത്തിനിടെയാണു ചൊവ്വയിലെ ലീനിയ (lineae) കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്. ലീനിയ ജല സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. നാസ വെളിപ്പെടുത്തുന്ന ആ മഹാ രഹസ്യം എന്താണെന്നറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണു ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.