1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

സ്വന്തം ലേഖകന്‍: ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ. മനുഷ്യന്‍ ഇതാദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേട്ടു. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ ‘ചുവന്ന ഗ്രഹ’ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു.

സെക്കന്‍ഡില്‍ 5 മുതല്‍ 7 മീറ്റര്‍ വേഗമുളള കാറ്റ് ഇന്‍സൈറ്റിന്റെ സോളര്‍ പാനലുകളിലൂടെ കടന്നു പോകുന്ന ശബ്ദമാണ് നവംബര്‍ 26നു ചൊവ്വയിലിറങ്ങിയ വാഹനത്തിലെ സെന്‍സറുകള്‍ പിടിച്ചെടുത്തത്. ‘ചെറിയ കൊടി കാറ്റിലിളകുന്ന ശബ്ദം പോലെ’ എന്നാണു പഠനസംഘത്തിലെ ഗവേഷകന്‍ തോമസ് പൈക് പറഞ്ഞത്.

1976ല്‍ ഇറങ്ങിയ നാസയുടെ വൈക്കിങ് ഒന്ന്, രണ്ട് വാഹനങ്ങള്‍ കാറ്റിന്റെ ശബ്ദം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും മനുഷ്യര്‍ക്കു കേള്‍ക്കാനാവുന്ന ഉച്ചത്തിലായിരുന്നില്ല. ചൊവ്വയിലെ കാറ്റിന്റെ ശബ്ദം കേള്‍ക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.