TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2017

സ്വന്തം ലേഖകന്‍: ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍. ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ മോശം കാലാവസ്ഥ മൂലം ഫീല്‍ഡ് വിടേണ്ടി വന്നു.മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്‌ക് ധരിച്ചാണ് ലങ്കന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്.

ഇടയ്ക്കിടെ മോശം കാലാവസ്ഥ കാരണം മല്‍സരം തടസ്സപ്പെടുകയും ചെയ്തു. നവംബര്‍ 19ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് പിഎം 2.5, പിഎം 10 എന്നീ മലിനീകാരികളാണ് നഗരത്തിന്റെ അന്തരീക്ഷത്തെ ഏറ്റവും കൂടുതല്‍ മോശമാക്കുന്നത്.

കൂടാതെ, വിഷവാതകങ്ങളായ നൈട്രജന്‍ ഡയോക്‌സൈഡ് (എന്‍ഒ 2), ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ (ഒ 3) എന്നിവയും കാണപ്പെടുന്നു. എന്‍ഒ 2ന്റെ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ചില സ്ഥലങ്ങളിലാണ് ഒ 3 കാണപ്പെടുന്നത്. അതേസമയം, വര്‍ഷത്തില്‍ ഈ സമയത്ത് ഡല്‍ഹിയിലെ വായുശുദ്ധി ഇത്രയും മോശമാകാറുണ്ടെന്ന നിലപാടാണ് പ്രാദേശിക അധികൃതര്‍ പുലര്‍ത്തുന്നത്.

എന്നാല്‍ ലങ്കന്‍ കളിക്കാര്‍ മല്‍സരത്തിനിടെ മാസ്‌ക് ധരിച്ചതോടെ രാജ്യാന്തര തലത്തിലും ഡല്‍ഹിയിലെ മലിനീകരണം വാര്‍ത്തയായി. വര്‍ധിച്ച മലിനീകരണം ഉണ്ടാകുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ധരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് ലങ്കന്‍ കളിക്കാര്‍ പാലിച്ചത്.

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി, ടെസ്റ്റ് മത്സരത്തിനായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി വേദിയായി തെരഞ്ഞെടുത്തതില്‍ വിശദീകരണം നല്‍കണമെന്ന് ലങ്കന്‍ ബോര്‍ഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ നേരത്തെ അശുദ്ധവായു സംബന്ധിച്ച് അമ്പയറോട് പരാതിപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇന്ത്യ, നേപ്പാള്‍, ചൈന ഹിമാലയന്‍ സാമ്പത്തിക ഇടനാഴിയുമായി ചൈന
ഇന്ത്യ, നേപ്പാള്‍, ചൈന ഹിമാലയന്‍ സാമ്പത്തിക ഇടനാഴിയുമായി ചൈന
സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി
കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
‘ദിവസവും 2 കിലോ വരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്,’ ലണ്ടനില്‍ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി
‘ദിവസവും 2 കിലോ വരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്,’ ലണ്ടനില്‍ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്
നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്
More Stories..