1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

ജോര്‍ജ് തോമസ്

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ ഓണം കേരളത്തില്‍ നിന്നും എത്തിയ കലാകാരന്മാരായ സിനിമാല ഐഡിയാ സ്റ്റാര്‍ സിംഗറിനൊപ്പം മെല്‍ബണ്‍ മലയാളികള്‍ ഐശ്വരപൂര്‍ണമായ മഹാബലിയുടെ വരവോടെ പൊന്നിന്‍ ചിങ്ങമാസത്തിന്റെ നിര്‍വൃതിയില്‍ ഓണം കൊണ്ടാടി.

മെല്‍ബണിലെ സ്പ്രിംഗ് ഡെയില്‍ ടൗണ്‍ഹാളിലായിരുന്നു മാവേലിയുമായി എത്തി ഓണാഘോഷം നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ മാറ്റങ്ങളെ സിനിമാലക്കാര്‍ ഹാസ്യരൂപത്തില്‍ ജനഹൃദയങ്ങളില്‍ എത്തിയപ്പോള്‍ സിനിമാലയെന്ന ചിരിമാലയ്ക്ക് കൊഴുപ്പും ജീവനുമേകി. മികച്ച ഗാനങ്ങളുമായി ജോബിയും സുമിയും വേദിയില്‍ തകര്‍ത്താടി.

ഇന്ത്യയുടെ 69ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അനുസ്മരണ ചടങ്ങും ഇതോടൊപ്പം നടന്നു. രാവിലെ 10 മണി മുതല്‍ വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടു മണി മണിക്ക് ജനറല്‍ സെക്രട്ടറി സജദി ണുണ്ടയ്ക്കല്‍ സ്വാഗതം പറഞ്ഞ് യോഗ നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഓണത്തിന്റെ സന്ദേശം ജനങ്ങള്‍ക്കായി നല്‍കി. ശേഷം മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ തോമസ് ഗാനപ്പള്ളി നാളിതുവരെ മാവ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രതിപാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.