1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

പ്രത്യേകതയുള്ള ദിവസങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തില്‍ ഇന്നും ഗൂഗിളിന് വ്യത്യാസമേതുമില്ല. ഇന്നത്തെ തൊഴിലാളി ദിനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത് ടൂള്‍സ് കൊണ്ടുള്ളൊരു ഡൂഡിളാണ്. ഗ്ലവ്, അളക്കാന്‍ ഉപയോഗിക്കുന്ന ടേപ്പ്, ഇന്‍സലേറ്റിംഗ് ടേപ്പ്, നട്ട് തുടങ്ങി ഒരു തൊഴിലാളി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ചെന്നൈ എന്ന സംഘടനയാണ് 1923ല്‍ ലേബര്‍ ഡേ അല്ലെങ്കില്‍ മെയ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ മെയ് ഒന്ന് പൊതു അവധിയാണ്. ഇന്ത്യയെ കൂടാതെ ബൊളീവിയ, ചിലി, പെറു, മെക്‌സിക്കോ, ചൈന, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങി 80 രാജ്യങ്ങളിലും ഇന്ന് പൊതു അവധിയാണ്.

ഒരു ദിവസം എട്ട് മണിക്കൂര്‍ ജോലി ബാക്കി 16 മണിക്കൂര്‍ വിനോദം, വിശ്രമം എന്നിങ്ങനെയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഫ്രാന്‍സിലേക്കായി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ തയാറാക്കിയിട്ടുണ്ട്. പ്രീമിയര്‍ മയി എന്നാണ് ഫ്രാന്‍സില്‍ മെയ് ദിനം അറിയപ്പെടുന്നത്. 1886ലാണ് ഇവിടെ മെയ്ദിനം ആഘോഷിക്കാന്‍ ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.